Advertisement

മലപ്പുറത്തെയും കണ്ണൂരിലെയും എല്ലാ പ്രൊഫഷണൽ കോളജുകൾക്കും നാളെ അവധി

October 31, 2019
Google News 1 minute Read

മലപ്പുറത്തെയും കണ്ണൂരിലെയും എല്ലാ പ്രൊഫഷണൽ കോളജുകൾക്കും നാളെ അവധി. ജില്ലാ കളക്ടറാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അറബിക്കടലിൽ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തീരപ്രദേശത്ത് കനത്ത മഴയും കടൽ ക്ഷോഭവും തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള (അംഗണവാടികൾ , മദ്രസകൾ ഉൾപ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (01/11/2019 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

Read Also : എംജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

നാളെ (നവംബർ ഒന്ന് ) കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, അംഗണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. സർവകലാശാല പരീക്ഷ കൾക്ക് അവധി ബാധകമല്ല.

മഹാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം ശക്തമായ മഴയാണ് പെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ കിഴക്കൻ അറബിക്കടലിലേക്ക് മഹാ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ. കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടായേക്കും. ചില സമയങ്ങളിൽ ശക്തമായ കാറ്റും ചിലയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here