ആഗോള തലത്തിൽ രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കാനൊരുങ്ങി ട്വിറ്റർ

ലോക വ്യാപകമായി രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കാനൊരുങ്ങി ട്വിറ്റർ. ട്വിറ്റർ സിഇഒ ജാക്ക് ഡോഴ്‌സിയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. പണം കൊടുത്ത് പരസ്യം നൽകി പിന്തുണ വാങ്ങുകയല്ല അത് നേടിയെടുക്കുകയാണ് ചെയ്യേണ്ടെതെന്ന് പറഞ്ഞായിരുന്നു ട്വിറ്റർ സിഇഒ രാഷ്ട്രീയ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ പറഞ്ഞത്.
നവംബർ 22 മുതൽ ട്വിറ്ററിലെ രാഷ്ട്രീയ പരസ്യനിരോധനം പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നവംബർ 15-ന് പുറത്തുവിടുമെന്നും ഡോഴ്‌സി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വിജയത്തിൽ സമൂഹമാധ്യമങ്ങളുടെ പങ്ക് ചർച്ചയായിരുന്നു. ഈ വിഷയത്തിൽ ഫേസ്ബുക്കിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന്റെ ഈ പ്രഖ്യാപനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here