Advertisement

ലോസ് ആഞ്ചലസിൽ കാട്ടുതീ; വീടുപേക്ഷിച്ച് ആർണോൾഡ് അടക്കമുള്ള ഹോളിവുഡ് താരങ്ങൾ: വീഡിയോ

November 1, 2019
Google News 2 minutes Read

അമേരിക്കയിലെ ലോസ് ആഞ്ചലസിലുണ്ടായ കാട്ടുതീയിൽ വീടുപേക്ഷിച്ച് ഹോളിവുഡ് സിനിമാ താരങ്ങൾ. സൂപ്പർ താരം ആർണോൾഡ് ഷ്വാര്‍സ്‌നെഗര്‍ അടക്കമുള്ള താരങ്ങളാണ് വീടുപേക്ഷിച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് പലായനം ചെയ്തത്. ആയിരക്കണക്കിന് വീടുകൾ ലോസ് ആഞ്ചല്‍സിലെ കാട്ടുതീയില്‍ കത്തി നശിച്ചിരുന്നു.

തിങ്കഴാഴ്ച അര്‍ധരാത്രിയുണ്ടായ കാറ്റിലും തീയിലും പെട്ട് അമേരിക്കയിലെ പ്രശസ്തരായ സിനിമാ പ്രവർത്തകരും കായിക താരങ്ങളും ഉൾപ്പെടെയുള്ളവരുടെ വീടുകളും സ്വത്തുക്കളും കത്തിയമര്‍ന്നിരുന്നു. പലരും വീട് വിട്ടു. ആർണോൾഡിനൊപ്പം അദ്ദേഹത്തിൻ്റെ മുൻ ഭാര്യ മരിയ ഷ്രിവർ, ഹോളിവുഡ് താരങ്ങളായ റയാന്‍ ഫിലിപ്പ്, ക്ലാര്‍ക്ക് ഗ്രെഗ്, കുര്‍ത് സട്ടര്‍, എൻബിഎ താരം ലെബ്രോൺ ജെയിംസ് തുടങ്ങിയവർ വീടുപേക്ഷിച്ച് പലായനം ചെയ്തു. എത്രയും വേഗം സ്ഥലം വിടണമെന്നും സുരക്ഷിതരാവണമെന്നും ഇവരെല്ലാം ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.

കാട്ടുതീയുടെ വീഡിയോയും ചിത്രങ്ങളും പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. തിങ്കാഴ്ച മാത്രം 74300 ഏക്കര്‍ ഭൂമിയാണ് കാലിഫോര്‍ണിയയിലെ സൊനോമ കൗണ്ടിയില്‍ കത്തിനശിച്ചത്. സാക്രമന്റോയിൽ 66200 ഏക്കർ ഭൂമിയും കത്തിനശിച്ചു. ഏറെനാളായി ലോസ് ആഞ്ചൽസിലെ വീട്ടിലാണ് ആര്‍ണോള്‍ഡ് താമസിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here