യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ഏതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും: ജോസ് കെ മാണി

യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ഏതെന്നും ചിഹ്നം ആര്‍ക്കെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുമെന്ന് ജോസ് കെ മാണി എംപി. പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തതിനെതിരെയുള്ള സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം നല്‍കിയ അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിധി പകര്‍പ്പ് കിട്ടിയശേഷം വിഷയത്തില്‍ പ്രതികരിക്കാമെന്നും വിധി പ്രതികൂലമാണെങ്കില്‍ അപ്പീല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ടത് മാത്രമാണ് നിലവിലുള്ള വിധിയെന്നും അദ്ദേഹം പറഞ്ഞു.

Read More:തറവാട്ടില്‍ കേറി കാര്യസ്ഥന്‍ അധികാരിയാകേണ്ട: ജോസ് ടോം പുലിക്കുന്നേല്‍

അതേസമയം കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച ഏറ്റവും നിര്‍ണായകമായ കോടതിവിധിയാണ് കട്ടപ്പന സബ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ജോസ് കെ മാണി ചെയര്‍മാനല്ലെന്നാണ് കട്ടപ്പന സബ് കോടതി വിധി. ചെയര്‍മാന്റെ അധികാരം തടഞ്ഞ മുന്‍സിഫ് കോടതി വിധി സബ് കോടതിയും ശരിവച്ചു. കഴിഞ്ഞ ജൂണില്‍ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ജോസ് കെ മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനായി മാണിവിഭാഗം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടി ഭരണഘടന പ്രകാരം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസഫ് വിഭാഗം കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top