വാളയാർ പീഡനക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉപവസിക്കും

mullappalli

വാളയാർ പീഡനക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏകദിന ഉപവാസം നടത്തും. നവംബർ 4 ന് പാലക്കാട് കോട്ടമൈതാനിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയാണ് ഉപവാസം. രാവിലെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉപവാസം ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച മുല്ലപ്പള്ളി രാമചന്ദ്രൻ വാളയാറിലെത്തി കൊല്ലപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിക്കും. നവംബർ 5ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ജനകീയ കൂട്ടായ്മയും മറ്റിടങ്ങളിൽ ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിൽ ജനകീയ മുന്നേറ്റ സംഗമങ്ങളും സംഘടിപ്പിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല(തിരുവനന്തപുരം), മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ (കൊല്ലം), ജോസഫ് വാഴയ്ക്കൻ (കോട്ടയം), ആന്റോ ആന്റണി എം പി (പത്തനംതിട്ട), ഡീൻ കുര്യാക്കോസ് എം പി (ഇടുക്കി), തമ്പാനൂർ രവി (കോട്ടയം), ബെന്നി ബഹന്നാൻ എം പി(എറണാകുളം), ശൂരനാട് രാജശേഖരൻ (തൃശൂർ), ആര്യാടൻ മുഹമ്മദ്(മലപ്പുറം), എം കെ രാഘവൻ എം പി (കോഴിക്കോട്), കെ പി കുഞ്ഞിക്കണ്ണൻ (വയനാട്), കെ സുധാകരൻ എം പി(കണ്ണൂർ), രാജ്‌മോഹൻ ഉണ്ണിത്താൻ എം പി(കാസർഗോഡ്), എന്നിവർ ജനകീയ മുന്നേറ്റ സംഗമങ്ങൾ ഉദ്ഘാടനം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top