നിരക്കുകൾ കുത്തനെ കുറച്ചു; ജിയോക്ക് കടുത്ത വെല്ലുവിളിയുമായി എയർടെൽ

ടെലികോം ഭീമൻ ജിയോയുടെ ബ്രോഡ്ബാൻഡായ ജിയോ ഫൈബറിന് കടുത്ത ഭീഷണിയുമായി എയർടെൽ ബ്രോഡ്ബാൻഡ്. നിരക്കുകൾ കുത്തനെ കുറച്ചാണ് ജിയോ എയർടെലിന് ഭീഷണിയായിരിക്കുന്നത്. 799 രൂപ മുതൽ തുടങ്ങുന്ന എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാനുകൾ ജിയോ ഫൈബറിനു തിരിച്ചടിയാകുമെന്നതിൽ തർക്കമില്ല.

ഇതോടൊപ്പം, ജിയോ ഫൈബറിൻ്റെ ചുവടുപിടിച്ച് എയർടെൽ തങ്ങളുടെ ബ്രോഡ്ബാൻഡിൻ്റെ പേര് എയർടെൽ ഫൈബർ എന്നാക്കിയിട്ടുണ്ട്. ഒപ്പം പ്ലാനുകളുടെ നിരക്ക് 10 ശതമാനം വരെ കുറച്ചു. സൗജന്യ നെറ്റ്ഫ്ലിക്സ് അംഗത്വ ഓഫറിനൊപ്പം പരിധിയില്ലാത്ത ഡേറ്റയും എയർടെൽ നൽകുന്നു.

799 രൂപയുടെ അടിസ്ഥാന പ്ലാനിൽ 100 എംബിപിഎസ് വേഗതയിൽ പ്രതിമാസം 150 ജിബി വരെയാണ് ലഭിക്കുക. ഉപയോക്താക്കൾക്ക് എയർടെൽ എക്സ്ട്രീം കണ്ടൻ്റുകൾ പരിധിയില്ലാതെ സൗജന്യമായി ആസ്വദിക്കാൻ കഴിയും. 999 രൂപയുടെ പ്ലാനിൽ ഒരു മാസത്തേക്ക് 200 എംബിപിഎസ് വേഗത്തിൽ 300 ജിബി ഡേറ്റ. ഒപ്പം മൂന്നു മാസത്തേക്ക് സൗജന്യ നെറ്റ്ഫ്ലിക്സ്, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം, ഒപ്പം സീ 5, എയർടെൽ എക്സ്ട്രീം എന്നിവയുടെ കണ്ടൻ്റിലേക്ക് പരിധിയില്ലാത്ത ആക്സസ് എന്നിവകളും ലഭിക്കും.

1499 രൂപയുടെ പ്ലാനിൽ 300 എംബിപിഎസ് വേഗത്തിൽ ഒരുമാസത്തേക്ക് 500 ജിബി ഡേറ്റ. നെറ്റ്ഫ്ലിക്സ്- മൂന്നു മാസം, ആമസോൺ പ്രൈം-ഒരു വർഷം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top