എതിർപക്ഷം തന്നെ ആക്രമിക്കാൻ 29 തവണ ഇതിനകം പത്രസമ്മേളനം നടത്തി; മാണിയുടെ വേർപാടിന് ശേഷം ആദ്യമായി മനസ്സുതുറന്ന് ജോസ് കെ മാണി

കെഎം മാണിയുടെ വേർപാടിന് ശേഷം ജോസ് കെ.മാണി എംപി, ഇതാദ്യമായി മനസുതുറന്ന് സംസാരിക്കുന്നു. കേരളാകോൺഗ്രസ് പാർട്ടി പിളർത്താനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. എന്നാൽ കേരളാ കോൺഗ്രസ് എമ്മിനെ ‘ഹൈജാക്ക്’ ചെയ്യാൻ അനുവദിക്കില്ല. ട്വന്റിഫോർ വാർത്താ വ്യക്തിയിലാണ് ജോസ് കെ മാണി ഇക്കാര്യം പറഞ്ഞത്. ട്വന്റിഫോർ വാർത്താവ്യക്തി ഇന്ന് വൈകുന്നേരം ആറ് മണിക്ക്.

യുഡിഎഫ് നേതാക്കൾ അഭ്യർത്ഥിച്ചതുകൊണ്ടാണ് ഇതുവരെ മൗനം പാലിച്ചത്. എതിർപക്ഷം തന്നെ ആക്രമിക്കാൻ 29 തവണ ഇതിനകം പത്രസമ്മേളനം നടത്തിയെന്ന് ജോസ് കെ മാണി പറഞ്ഞു. താൻ അഹങ്കാരിയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടന്നു. താനടക്കം രണ്ട് എംപിമാരും രണ്ട് എംഎൽഎമാരും ഒപ്പിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച രേഖ ശരിയെന്ന് ജോസ് കെ മാണി പറഞ്ഞു. ആ രേഖ ഇന്നലെ ട്വന്റിഫോർ പുറത്തുവിട്ടിരുന്നു.

ഇതിന്റെ പൂർണ രൂപം ട്വന്റിഫോർ വാർത്താ വ്യക്തിയിൽ ഇന്ന് വൈകീട്ട് ആറ് മണിക്ക് കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top