കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു; യുഎപിഎ ചുമത്തി

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ സർവകലാശാലയിലെ നിയമ ബിരുദ വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഖൈബിനെയാണ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് പ്രാഥമിക വിവരം. എസ്എഫ്‌ഐ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായിരുന്നു.

അലൻ ഷുഖൈബിനൊപ്പം മറ്റ് രണ്ട് വിദ്യാർത്ഥികളേയും അറസ്റ്റ് ചെയ്തതായാണ് വിവരം. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. പാലക്കാട് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ലഘു ലേഖകൾ വിതരണം ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. അതേസമയം, വിദ്യാർത്ഥികളെ എവിടെവച്ചാണ് അറസ്റ്റു ചെയ്തതെന്ന് വ്യക്തമല്ല. അലന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയതായി സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top