Advertisement

മുഖ്യമന്ത്രിക്ക് മറുപടിയുമായി എൻഎസ്എസ്; മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് ജി സുകുമാരൻ നായർ

November 2, 2019
Google News 1 minute Read

മുഖ്യമന്ത്രിക്ക് മറുപടിയുമായി എൻഎസ്എസ്. കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവർ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നവോത്ഥാനത്തിന്റെ നായകർ ചമഞ്ഞ് അവർ പറയുന്ന വഴിയെ നടക്കണം എന്നത് ഭീഷണിയുടെ സ്വരമെന്ന് വിമർശനം. ഉപദേശ രൂപേണയുള്ള മുഖ്യമന്ത്രിയുടെ വിലകുറഞ്ഞ പ്രതികരണങ്ങൾ അവിവേകമെന്നും സുകുമാരൻ നായർ പറഞ്ഞു.

ശബരിമല വിഷയത്തിനു ശേഷം സർക്കാർ നവോത്ഥാനം ഉയർത്തിപ്പിടിക്കാൻ തുടങ്ങിയത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് എൻഎസ്എസിന്റെ വിമർശനം. പിന്നീട് ഇതുവരെ ഇല്ലാത്ത തരത്തിൽ സവർണ്ണ – അവർണ്ണ ചേരിതിരിവും, മുന്നോക്ക പിന്നോക്ക വിഭാഗീയതയും, ജാതി തിരിവും ഉണ്ടാക്കാൻ ശ്രമം നടന്നു. ഉപദേശ രൂപേണേ മുഖ്യമന്ത്രി വില കുറഞ്ഞ പ്രതികരണം നടത്തിയത് അവിവേകമെന്ന് സുകുമാരൻ നായർ കൂട്ടിച്ചേർത്തു. പ്രസ്താവന ദുരുദ്ദേശപരമെന്നും വിമർശനമുണ്ടായി.

തങ്ങൾക്കൊപ്പം നിൽക്കാത്തവർ അപ്രസക്തർ എന്നത് ഭീഷണിയുടെ സ്വരമെന്നും സുകുമാരൻ നായർ വാർത്താ കുറിപ്പിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന എൻഎസ്എസിനെ ഉദ്ദേശിച്ചാണെങ്കിൽ അവഗണനയോടെ തള്ളുന്നുവെന്നും സുകുമാരൻ നായർ പ്രതികരിച്ചു.

കാലത്തിന് അനുസരിച്ചു സ്വയം നവീകരിക്കത്തവർ അസാധുവാകുമെന്നായിരുന്നു എൻഎസ്എസിനെതിരെ മുഖ്യമന്ത്രിയുടെ പ്രരോക്ഷ വിമർശനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here