Advertisement

വിദ്യാർത്ഥികൾക്ക് മേൽ ചുമത്തിയ യുഎപിഎ പിൻവലിക്കില്ലെന്ന് ഐജി അശോക് യാദവ്

November 2, 2019
Google News 0 minutes Read

മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകർക്കുമേൽ ചുമത്തിയ യുഎപിഎ പിൻവലിക്കില്ലെന്ന് ഉത്തര മേഖല ഐജി അശോക് യാദവ്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും ഐ.ജി പറഞ്ഞു. അതേസമയം കേസ് കെട്ടിചമച്ചതാണെന്ന് അറസ്റ്റിലായ വിദ്യാർത്ഥികൾ. തങ്ങളുടെ കൈയ്യിൽ നിന്ന് ഒരു രേഖയും പിടിച്ചെടുത്തിട്ടില്ലെന്നും, ഭരണകൂട ഭീകരതയാണെന്നും അറസ്റ്റിലായ വിദ്യാർത്ഥികൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് നിയമ വിദ്യാർത്ഥിയായ അലൻ ഷുഹൈബ് ,മാധ്യമ വിദ്യാർത്ഥിയായ താഹ ഫസൽ എന്നിവരെ കോഴിക്കോട് പന്തീരങ്കാവിൽ വെച്ച് യുപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ഇവരുടെ മേൽ ചുമത്തിയ യു.എ.പി.എ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ അടക്കമുള്ളവർ രംഗത്തെത്തി. തുടർന്ന് ഡിജിപിയുടെ നിർദേശത്തെ തുടർന്ന് ഉത്തരമേഖലാ ഐജി അശോക് യാദവ് സ്റ്റേഷനിൽ എത്തി. മണിക്കൂറുകൾ നീണ്ട യോഗത്തിന് ശേഷം ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് ഐജി അശോക് യാദവ് പറഞ്ഞു.

എന്നാൽ തങ്ങൾക്കെതിരായ ആരോപണങ്ങൾ പൊലീസ് കെട്ടിച്ചമച്ചതെന്ന് അറസ്റ്റിലായ അലൻ ഷുഹൈബും, ത്വാഹ ഫസലും പറഞ്ഞു.

അതേസമയം സ്‌ക്കൂൾ കാലം മുതൽ താഹ ഫസലിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജാതി വ്യവസ്ഥയെ കുറിച്ചുള്ള പുസ്തകങ്ങൾ ഉൾപ്പടെയാണ് പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അതിനിടെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ജാമ്യപേക്ഷ പരിഗണിക്കവെ വിശദമായ വാദം കേൾക്കും .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here