Advertisement

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

November 3, 2019
0 minutes Read

വാളയാർ കേസിൽ പ്രതിഷേധം ശക്തമാകുന്നു. സിബിഐ അന്വേഷണംആവശ്യപ്പെട്ട് നാട്ടുകാർ അനിശ്ചിതകാലനിരാഹാര സമരംതുടങ്ങി. ഇതിനിടെ പ്രതികൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് അവകാശപ്പെട്ട സിപിഐഎം രംഗത്തെത്തി.

നാട്ടുകാരുടെ നേതൃത്വത്തിൽ രൂപവത്ക്കരിച്ച ആക്ഷൻ കൗൺസിൽ രാവിലെ 10 മണിയോടെയാണ് നിരാഹാര സമരം തുടങ്ങിയത്. റിലെ നിരാഹാരമാകും അനുഷ്ഠിക്കുക. ഇരകളായ പെൺകുട്ടികൾക്ക് നീതി ലഭിക്കും വരെ പോരാടുമെന്ന് സമരക്കാർ അറിയിച്ചു.

ഇതിനിടെ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. പ്രതികളിൽ ഒരാൾ ആർഎസ്എസ് ശാഖ നടത്തുന്നയാളാണ്. പ്രതികൾ സിപിഐഎമ്മുകാരാണെന്ന് കുട്ടികളുടെ അമ്മയെകൊണ്ട് പറയിപ്പിച്ചതാണെന്ന് മുൻ പാലക്കാട് എം പി എം ബി രാജേഷ് പറഞ്ഞു.

കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിങ്കളാഴ്ച ഏകദിന ഉപവാസം നടത്തുന്നുണ്ട് . ചൊവ്വാഴ്ച പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top