തോൽവിയുടെ വിഷമത്തിലും സ്റ്റേഡിയം വൃത്തിയാക്കി മഞ്ഞപ്പട

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയം രുചിച്ച ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാം പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ തോൽവിയുടെ വിഷമത്തിലും സ്റ്റേഡിയം വൃത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട അഭിമാനമായി മാറി.
ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കാൻ ഹൈദരാബാദിലെത്തിയ മഞ്ഞപ്പട മത്സരം കഴിഞ്ഞതിനു ശേഷം കാത്തു നിന്ന് സ്റ്റേഡിയം വൃത്തിയാക്കുകയായിരുന്നു. കഴിഞ്ഞ സീസണിലും ഇത്തരത്തിൽ സ്റ്റേഡിയം വൃത്തിയാക്കിയ മഞ്ഞപ്പട ആരാധകക്കൂട്ടങ്ങൾക്കൊക്കെ മാതൃകയായിരുന്നു.
റഷ്യൻ ലോകകപ്പിൽ ജപ്പാന്റേയും സെനഗലിന്റേയും ആരാധകര്‍ മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കി മറ്റു ടീമുകളുടെ ആരാധകര്‍ക്ക് മാതൃകയായിരുന്നു.
ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഹൈദരാബാദിൻ്റെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. രാഹുൽ കെപിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ ആശ്വാസ ഗോൾ നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here