Advertisement

പുതിയ ഇന്ത്യൻ ഭൂപടത്തിൽ ആന്ധ്രയുടെ തലസ്ഥാനമായ അമരാവതി ഇല്ല; പ്രതിഷേധം പുകയുന്നു

November 4, 2019
4 minutes Read

ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കേന്ദ്രം പുറത്തിറക്കിയ ഏറ്റവും പുതിയ ഭൂപടത്തിൽ ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാനമായ അമരാവതി രേഖപ്പെടുത്താത്തത് പ്രതിഷേധങ്ങൾക്കു കാരണമാകുന്നു. നവംബർ 2ന് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഭൂപടം പുറത്തിറക്കിയത്.

ജമ്മു കശ്മീരിനെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിനു ശേഷം പുറത്തിറക്കിയ ഭൂപടത്തിലാണ് കേന്ദ്രത്തിന് അബദ്ധം പിണഞ്ഞത്. സംസ്ഥാനങ്ങളും സംസ്ഥാനങ്ങളുടെ തലസ്ഥാനവും രേഖപ്പെടുത്തിയിരിക്കുന്ന ഭൂപടത്തിൽ ആന്ധ്രപ്രദേശിനു മാത്രമാണ് തലസ്ഥാനം ഇല്ലാത്തത്. ഇത് ചൂണ്ടിക്കാട്ടി ഒട്ടേറെ ആളുകളാണ് ട്വിറ്ററിലൂടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

2014ൽ ആന്ധ്രയെ വിഭജിച്ച് തെലുങ്കാനയും ആന്ധ്രപ്രദേശുമായി മാറ്റിയിരുന്നു. 10 വർഷത്തേക്ക് ഹൈദരബാദ് തന്നെയാണ് ഇരു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമെങ്കിലും മുൻ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതിയെ ആന്ധ്രപ്രദേശിൻ്റെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top