Advertisement

കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

November 4, 2019
Google News 0 minutes Read

കൊച്ചിയിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ജല അതോറിറ്റി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി പൊളിച്ച റോഡുകള്‍ മാസങ്ങളായി തകര്‍ന്നു കിടക്കുകയാണ്.

ജല അതോറിറ്റിയും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണമാണ് റോഡ് പണി നീണ്ട് പോകുന്നതെന്നാണ് ആക്ഷേപം. നടുവൊടിക്കുന്ന യാത്രയ്ക്ക് അറുതിയുണ്ടാക്കാന്‍ അധികാരികളാരും നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു.

തകര്‍ന്നുകിടക്കുന്ന റോഡുകള്‍ ഉടന്‍ നന്നാക്കണമെന്ന് ഹൈക്കോടതി അടക്കം ഉത്തരവിട്ടിട്ടും ബന്ധപ്പെട്ട അധികാരികള്‍ തിരിഞ്ഞുനോക്കിയിട്ടില്ല. തകര്‍ന്ന റോഡുകളുടെയും ഓടകളുടെയും പേരില്‍ കോര്‍പറേഷന്‍ ഭരിക്കുന്ന കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here