Advertisement

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം സഹിക്കാവുന്നതിന്റെ പരമാവധി: സുപ്രിംകോടതി

November 4, 2019
Google News 1 minute Read

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം സഹിക്കാവുന്നതിന്റെ പരാമവധിയെന്ന് സുപ്രിംകോടതി. ഡൽഹിയിൽ വീടിനകം പോലും സുരക്ഷിതമല്ല. കേന്ദ്രവും സംസ്ഥാനങ്ങളും എന്താണ് ചെയ്യാൻ ഉദ്യേശിക്കുന്നതെന്ന് സുപ്രിംകോടതി ചോദിച്ചു.

പരിഷ്‌കൃത രാജ്യങ്ങൾക്ക് യോജിച്ച കാര്യങ്ങളല്ല നടക്കുന്നത്. ഭരണകൂടം കൃത്യമായി പ്രവർത്തിക്കുന്നില്ല. ഉത്തരവാദിത്തം ഏറ്റെടുക്കാതെ സർക്കാരുകൾ പരസ്പരം പഴി ചാരുന്നുണ്ടെന്നും സുപ്രിംകോടതി പറഞ്ഞു. ഡൽഹി സർക്കാരിനും കേന്ദ്ര സർക്കാരിനും ചെയ്യാൻ കാര്യങ്ങളുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ അര മണിക്കൂറിനകം ഹാജരാകണമെന്ന് സുപ്രിംകോടതി പറഞ്ഞു. ഒരു ഉദ്യോഗസ്ഥനും ഹാജരാകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.

Read Also : വായുമലിനീകരണം; ഡൽഹിയിൽ ഒറ്റ ഇരട്ട പദ്ധതി നിലവിൽ വന്നു

കച്ചി കത്തിക്കുന്നതിനും മലിനീകരണത്തിനും സംസ്ഥാന സർക്കാരുകൾ ഉത്തരവാദികളാണെന്ന് കോടതി നിരീക്ഷിച്ചു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ് കോടതിയുടെ പരാമർശം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രമാണ് അവർക്ക് ശ്രദ്ധയെന്നും ജീവിക്കാനുള്ള അവകാശം പരമ പ്രാധാന്യമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here