Advertisement

ടിക്‌ടോക്ക് സ്മാർട്ട്ഫോൺ മേഖലയിലേക്ക്; പുറത്തിറങ്ങുന്നത് മൂന്ന് വേരിയേഷനുകളിൽ

November 4, 2019
0 minutes Read

ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്‌ടോക്ക് സ്മാർട്ട്ഫോൺ പുറത്തിറക്കി. ടിക്‌ടോക്ക് നിർമാതാക്കളായ ബൈറ്റ്‌ഡാൻസ് എന്ന കമ്പനിയാണ് സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. സ്മാർട്ടിസാൻ എന്ന ബ്രാൻഡിനു കീഴിൽ, മൂന്ന് വേരിയേഷനുകളിലായാണ് ഫോൺ പുറത്തിറക്കിയത്.

ഫ്ലാഗ്ഷിപ്പ് ഫോണാണ് ആദ്യ ഘട്ടത്തിൽ വിപണിയിലെത്തിയത്. സ്മാർട്ടിസാൻ ജിയാംഗോ പ്രോ 3 എന്നിട്ടിരിക്കുന്ന ഫോൺ മൂന്ന് വേരിയേഷനുകളോടൊപ്പം മൂന്ന് നിറങ്ങളിൽ വിപണിയിലെത്തിയിട്ടുണ്ട്. 8 ജിബി റാം, 128 ജിബി സ്റ്റോറേജാണ് അടിസ്ഥാന മോഡലിൻ്റെ കോൺഫിഗറേഷൻസ്. 2899 യുവാനാണ് ഫോണിൻ്റെ വില. അതായത് ഏതാണ്ട് 29000 ഇന്ത്യൻ രൂപ. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയഷനാണ് അടുത്ത മോഡൽ. വില 3199 യുവാൻ (32000 രൂപ). 12 ജിബി റാം, 256 ജിബി സ്റ്റോറേജുമായി എത്തുന്ന മൂന്നാമത്തെ മോഡലിൻ്റെ വില 3599 യുവാൻ (36000 രൂപ) ആണ്.

ക്വാൽകോമിൻ്റെ ഏറ്റവും വേഗതയേറിയ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 855 പ്ലസ് ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 1080*2340 പിക്സൽ റെസല്യൂഷനിൽ ഫുൾഎച്ച്ഡി+അമോൾഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. നാല് ക്യാമറ പിൻഭാഗത്തും ഒരു ക്യാമറ മുൻഭാഗത്തുമുണ്ട്. 48 മെഗാപിക്സൽ ഐഎംഎക്സ് 586 സെൻസർ, 13 മെഗപിക്സൽ വൈഡ് ആംഗിൾ, 8 മെഗാപിക്സൽ ടെലിഫോട്ടോ, 5 മെഗാപിക്സൽ മാക്രോ ലെൻസ് എന്നീ ക്യാമറകളാണ് പിന്നിലുള്ളത്. സെൽഫി ക്യാമറ 20 മെഗാപിക്സൽ ആണ്.

ചൈനീസ് വിപണിയിലാണ് ഫോൺ അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement