ക്രോമിൽ സുരക്ഷാ പാളിച്ചയെന്ന് ഗൂഗിളിന്റെ വെളിപ്പെടുത്തൽ; ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശം

ലോകത്തെ ഏറ്റവുമധികം ഇൻ്റർനെറ്റ് ഉപഭോക്താക്കൾ ആശ്രയിക്കുന്ന ഇൻ്റർനെറ്റ് ബ്രൗസർ ഗൂഗിൾ ക്രോമിൽ സുരക്ഷാ പാളിച്ചയുണ്ടെന്ന് ഗൂഗിളിൻ്റെ വെളിപ്പെടുത്തൽ. പിഴവ് മുതലെടുത്ത ഹാക്കർമാർ സിസ്റ്റത്തിലേക്ക് നുഴഞ്ഞു കയറാൻ സാധ്യതെയുണ്ടെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു. അപകടം ഒഴിവാക്കാൻ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്യണമെന്നാണ് ഗൂഗിളിൻ്റെ നിർദ്ദേശം.

രണ്ട് സുരക്ഷാ പാളിച്ചകളാണ് ക്രോമിൽ കണ്ടെത്തിയിരിക്കുന്നത്. ബ്രൗസറിന്റെ ഓഡിയോ കംപോണന്റിലും പിഡിഎഫ് ലൈബ്രറിയിലുമാണ് സുരക്ഷാപാളിച്ചകൾ. ഈ പിഴവുകളിലൂടെ സിസ്റ്റം മെമ്മറിയിൽ സൂക്ഷിച്ചിരിക്കുന്ന ഡേറ്റകൾ ഹാക്ക് ചെയ്യാനും സിസ്റ്റം തന്നെ ഹൈജാക്ക് ചെയ്യാനുമുള്ള സാധ്യതയുണ്ടെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു. ഈ രണ്ട് പിഴവുകളും പരിഹരിച്ച പുതിയ പതിപ്പ് ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യണമെന്ന് ഗൂഗിൾ നിർദ്ദേശിക്കുന്നു.

ഉപയോഗിക്കുന്ന ബ്രൗസർ അപ്ടുഡേറ്റ് ആണോ എന്നറിയാനും അപ്ഡേറ്റ് ചെയ്യാനും ബ്രൗസറിന്റ വലതു മുകള്‍ ഭാഗത്തുള്ള മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് ഹെല്‍പ്പ് – എബൗട്ട് ഗൂഗിള്‍ ക്രോമില്‍ പോയാൽ മതിയാവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More