അട്ടപ്പാട്ടി ഏറ്റുമുട്ടലിനെ ന്യായീകരിച്ചുള്ള ലേഖനം; ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയലക്ഷ്യമെന്ന് കാനം രാജേന്ദ്രൻ

അട്ടപ്പാടി ഏറ്റമുട്ടലിനെ ന്യായീകരിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ അനുമതിയോടെയാണോ ചീഫ് സെക്രട്ടറി ലേഖനമെഴുതിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. കോടതി നടപടികൾ പുരോഗമിക്കുമ്പോൾ അഭിപ്രായ പ്രകടനം നടത്തിയത് തെറ്റാണെന്നും കാനം കൂട്ടിച്ചേർത്തു.
Read also: മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍; ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം
ടോം ജോസിന്റെ ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സർക്കാരിനെ മറികടന്ന് പ്രവർത്തിക്കാൻ ചീഫ് സെക്രട്ടറിക്ക് അധികാരമില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 21 ന്റെ ലംഘനമാണ് ലേഖനമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ലേഖനം നിർഭാഗ്യകരമെന്ന് യുഡിഎഫ് കൗൺവീനർ ബെന്നി ബെഹന്നാനും കുറ്റപ്പെടുത്തി. എന്നാൽ ലേഖനം കണ്ടില്ലെന്നും വായിച്ചശേഷം പ്രതികരിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here