ഇന്ത്യക്കാരുടെ മാതാവ് നാടൻ പശു; വിദേശി പശുവിനെ അങ്ങനെ കണക്കാക്കുന്നില്ലെന്ന് ബിജെപി നേതാവ്

ഇന്ത്യക്കാർ മാതാവായി കാണുന്നത് നാടൻ പശുവിനെയാണെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. നാടൻ പശുക്കളുടെ പാലിൽ സ്വർണ്ണമുണ്ടെന്നും അതുകൊണ്ടാണ് പാലിന് സ്വർണ്ണനിറമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബുർദ്വാനില്‍ ഗോപ അഷ്ടമിയോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ വെച്ചായിരുന്നു ദിലീപ് ഘോഷിൻ്റെ പ്രസ്താവന.
“പശു ഞങ്ങളുടെ മാതാവാണ്. മുലപ്പാലിനു ശേഷം പശുവിൻ്റെ പാലാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത് പശുവിൻ്റെ പാൽ കുടിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. ആരെങ്കിലും അമ്മയോടു മോശമായി പെരുമാറിയാല്‍ അവര്‍ അര്‍ഹിക്കുന്ന തിരിച്ചടി ലഭിക്കും. വീട്ടിൽ വിദേശ നായ്ക്കളെ വളർത്തി അവയുടെ വിസർജ്ജ്യം വരെ വൃത്തിയാക്കാൻ മടിയില്ലാത്തവരാണ് വഴിയരികിൽ നിന്ന് ബീഫ് വാങ്ങി കഴിക്കുന്നത്. പശുവിനെ അമ്മയായി കാണുന്ന ഇന്ത്യയിൽ പശുഹത്യയും ബീഫ് കഴിക്കുന്നതും കുറ്റകരമാണ്”- ദിലീപ് ഘോഷ് പറഞ്ഞു.
ഇന്ത്യക്കാർ മാതാവായി കാണുന്നത് നാടൻ പശുവിനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശി പശു മാതാവല്ല. വിദേശികളെ ഭാര്യമാരായി സ്വീകരിക്കുന്നവരെല്ലാം ഇപ്പോള്‍ പ്രശ്‌നത്തിലാണ്. ആളുകൾ അവർക്കിഷ്ടമുള്ള ഇറച്ചി വീട്ടിലിരുന്ന് കഴിക്കട്ടെ. റോഡുവക്കിലെ കടകളിലിരുന്നാണ് ചില ബുദ്ധിജീവികൾ ബീഫ് കഴിക്കുന്നത്. അവർ പട്ടിയിറച്ചി കൂടി കഴിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. പട്ടിയിറച്ചി കഴിക്കുന്നതുകൊണ്ട് ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here