Advertisement

സ്കൂൾ കാന്റീനിലും ചുറ്റുവട്ടത്തും ജങ്ക് ഫുഡ് നിരോധിച്ചു

November 5, 2019
Google News 0 minutes Read

സ്കൂൾ കാന്റീനിലും സ്കൂളിന്റെ 50 മീറ്റർ ചുറ്റുവട്ടത്തും ജങ്ക് ഫുഡുകൾ നിരോധിച്ചു. സ്കൂൾ ഹോസ്റ്റലുകളിലെ മെസുകളിലും ജങ്ക് ഫുഡിന് നിരോധനമുണ്ട്. ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവ് പുറത്തിറക്കിയത്. രാജ്യത്തുടനീളം ഈ നിയമം ബാധകമാവും.

സ്കൂൾ കായിക മേളകളിൽ ജങ്ക് ഫുഡുകളുടെ പരസ്യം പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. കോള, ചിപ്സ്, ബർഗർ, പിസ, കാർബണേറ്റഡ് ജൂസുകൾ തുടങ്ങി ജങ്ക് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാ ഭക്ഷണങ്ങൾക്കും നിരോധനം ബാധകമാണ്. കുട്ടികളിൽ ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം.

അമിതഭാരം, പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, വന്ധ്യത, അർബുദം തുടങ്ങി ഒട്ടേറെ രോഗങ്ങളാണ് ജങ്ക് ഫുഡുകൾ കൊണ്ട് ഉണ്ടാവുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here