Advertisement

ആവശ്യങ്ങൾ അംഗീകരിച്ചു; ഡൽഹി പൊലീസ് സമരം അവസാനിച്ചു

November 5, 2019
Google News 0 minutes Read

ഡൽഹിയിൽ പൊലീസുകാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പരുക്കേറ്റ പൊലീസുകാർക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകും. അക്രമം നടത്തിയ അഭിഭാഷകർക്കെതിരെ നടപടിയുണ്ടാകും.

സമരം നടത്തിയ പൊലീസുകാരോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാർക്കെതിരായ അക്രമം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പരുക്കേറ്റ പൊലീസുകാർക്കായി നീതി പൂർവമായ നടപടികൾ കൈക്കൊള്ളുമെന്നും കമ്മീഷണർ സമരക്കാർക്ക് ഉറപ്പു നൽകി.

പൊലീസുകാരുടെ സസ്പെൻഷനും സ്ഥലംമാറ്റവും റദ്ദാക്കുക, പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യുക, പരുക്കേറ്റ പൊലീസുകാർക്ക് നഷ്ടപരിഹാരം നൽകുക, അഭിഭാഷകരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് പിൻവലിക്കുക, അക്രമികളായ അഭിഭാഷകരുടെ ലൈസൻസ് റദ്ദാക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പൊലീസുകാർ സമരം നടത്തിയത്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹരിയാന, ഉത്തർപ്രദേശ്, തമിഴ്‌നാട്, ബിഹാർ പൊലിസ് അസോസിയേഷനുകൾ രംഗത്തുവന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here