അന്യൻ നന്നായി ചെയ്തപ്പോൾ ഭാര്യ പറഞ്ഞത് ലാലേട്ടൻ ചെയ്താൽ വേറെ ലെവൽ ആയേനെയെന്ന്: ചിയാൻ വിക്രം മാധ്യമങ്ങളോട്
ഭാര്യ മോഹൻലാലിന്റെ കട്ട ഫാനാണെന്ന് പല വേദികളിലും ചിയാൻ വിക്രം പറഞ്ഞിട്ടുള്ളതാണ്. ഇന്നലെ മകൻ ധ്രുവിന്റെ സിനിമയുടെ പ്രമോഷന് വേണ്ടി തലസ്ഥാനത്തെത്തിയപ്പോഴും ഭാര്യയുടെ ഉള്ളിലെ മോഹൻലാൽ ആരാധികയെക്കുറിച്ച് താരത്തിന് പ്രധാനമായും പറയാനുണ്ടായിരുന്നത്. അന്യൻ നന്നായി ചെയ്തപ്പോൾ അവൾ പറഞ്ഞത് ലാലേട്ടൻ ചെയ്താൽ വേറെ ലെവൽ ആയേനെ എന്നാണെന്നും താരം.
അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ ‘അദിത്യ വർമ്മ’യുടെ പ്രമോഷന് വേണ്ടിയാണ് വിക്രമും മകൻ ധ്രുവ് വിക്രമും സിനിമയിലെ നായിക പ്രിയ ആനന്ദും ഇന്നലെ തിരുവനന്തപുരത്തെത്തിയത്.
സിനിമാ തിരക്കുകൾ മാറ്റി വച്ചാണ് വിക്രം തന്റെ സിനിമയുടെ പ്രമോഷന് വേണ്ടി വന്നതെന്ന് ധ്രുവ് പറഞ്ഞു. അച്ഛൻ കാരണമാണ് ഞാനിവിടെ നിൽക്കുന്നതെന്നും കിട്ടിയ അവസരം ദുരുപയോഗം ചെയ്യില്ലെന്നും ധ്രുവ് വിക്രം പറഞ്ഞു.
മലയാളത്തിൽ സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്നും ദുൽഖർ സൽമാനെ വളരെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 8നാണ് ‘അദിത്യ വർമ്മ’ റിലീസ് ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here