Advertisement

തൃശൂരിൽ വൻ കള്ളനോട്ട് വേട്ട; പിടിച്ചെടുത്തത് 40 ലക്ഷം രൂപയുടെ കറൻസികൾ

November 6, 2019
0 minutes Read

തൃശൂർ കാഞ്ഞാണി കാരമുക്കിൽ വൻ കള്ളനോട്ട് വേട്ട. 40 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പൊലീസ് പിടിച്ചത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായത്. ചാവക്കാട് എടക്കഴിയൂർ എറച്ചാം വീട്ടിൽ നിസാർ, എടക്കഴിയൂർ കണ്ണംകിലകത്ത് ജവാഹിർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാരമുക്ക് പള്ളിക്ക് സമീപത്ത് വച്ചാണ് സ്കൂട്ടറിൽ കള്ളനോട്ടുമായി വന്ന രണ്ടു പേരെ 2000 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടികൂടിയത്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ്, സിഐ പി.കെ മനോജ് കുമാർ, ക്രൈം ബ്രാഞ്ച് എസ്ഐ മുഹമ്മദ് റാഫി, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കുടുക്കിയത് കൂടുതൽ പേര് കള്ളനോട്ട് സംഘത്തിലുണ്ടോ എന്നത് പൊലീസ് പരിശോധിച്ചു വരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top