Advertisement

മതത്തിന്റെ പേരിൽ വോട്ട് പിടിച്ചു; ആന്റോ ആന്റണിക്കെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

November 6, 2019
Google News 0 minutes Read

മതത്തിന്റെ പേരിൽ വോട്ടുപിടിച്ചെന്ന കേസിൽ ആന്റോ ആന്റണി എംപിക്കെതിരായ
തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് അഴിമതിയാണ് നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആന്റോ ആന്റണിയുടെ ഭാര്യ മതത്തിന്റെ പേരിൽ വോട്ട് പിടിച്ചെന്ന ഇടതു സ്ഥാനാർഥി വീണാ ജോർജിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും.

പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആന്റോ ആന്റണി തെരഞ്ഞെടുപ്പ് പ്രചാരഘട്ടത്തിൽ നിരവധി പെരുമാറ്റച്ചട്ട ലംഘനങ്ങൾ നടത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here