തൃശൂരിൽ 24 മണിക്കൂറിനുള്ളിൽ കാണാതായത് ആറ് പെൺകുട്ടികളെ

തൃശൂരിൽ 24 മണിക്കൂറിനുള്ളിൽ കാണാതായത് ആറ് പെൺകുട്ടികളെ. കാണാതായ ഒരു കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. ഈ ആറ് പെൺകുട്ടികളും തമ്മിൽ ബന്ധമില്ല. കാണാതായ പെൺകുട്ടികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോൾ സ്‌റ്റേഷൻ പരിധികളിൽ നിന്നാണ് പെൺകുട്ടികളെ കാണാതായിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. മറ്റ് പെൺകുട്ടികൾ കോളജ് വിദ്യാർത്ഥിനികളാണ്. ഇതിൽ തന്നെ വടക്കാഞ്ചേരിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കാസർഗോഡ് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Read Also : തൃശൂരിൽ വൻ സ്വർണവേട്ട; 121 കിലോ സ്വർണം പിടിച്ചെടുത്തു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉടൻ കണ്ടെത്തുക, ഈ പെൺകുട്ടിക്കൊപ്പം ആരെങ്കിലുമുണ്ടെങ്കിൽ അവർക്കെതിരെ കേസെടുക്കുക എന്നിവയാകും പൊലീസിന്റെ തുടർനടപടികൾ. ബാക്കി പെൺകുട്ടികൾ പ്രായപൂർത്തിയായവർ ആയതുകൊണ്ട് തന്നെ സ്വയം ഇഷ്ടപ്രകാരമാണ് അവർ പോയതെങ്കിൽ പൊലീസ് നിയമ നടപടികൾ സ്വീകരിക്കില്ല, എന്നിരുന്നാലും അവരെ കണ്ടെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here