ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ

ഒമാനും അഫ്ഗാനിസ്ഥാനുമെതിരായ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ചു. ടീമിൽ മൂന്ന് മലയാളികളുണ്ട്. 26 അംഗ ടീമിൽ സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, അനസ് എടത്തൊടിക എന്നീ താരങ്ങളാണ് ഉൾപ്പെട്ടത്.
മുൻ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ധീരജ് സിംഗ്, ഹൈദരാബാദ് താരം ഫറൂഖ് ചൗധരി എന്നിവരും ടീമിൽ ഇടം നേടി. ഗോൾ കീപ്പർ കമൽജിത് സിംഗും മിഡ്‌ഫീൽഡർ നിഖിൽ കദമുമാണ് ടീമിനു പുറത്തായത്. ഈ മാസം 14നാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരം. ഒമാനെതിരെയുള്ള മത്സരം 19ആം തിയതിയാണ്.
നേരത്തെ ഒമാനെതിരെ നടന്ന ഹോം മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ബംഗ്ലാദേശിനെതിരെ നടന്ന ഹോം മത്സരവും ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെതിരെ നടന്ന എവേ മത്സരവും സമനിലയായിരുന്നു.
ഇന്ത്യൻ ടീം; ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, ധീരജ് സിംഗ് (ഗോൾ കീപ്പർമാർ) പ്രിതം കോട്ടാൽ, നിഷു കുമാർ, രാഹുൽ ഭേക്കെ, അനസ് എടത്തൊടിക, ആദിൽ ഖാൻ, സുഭാശിഷ് ബോസ്, മന്ദർറാവു ദേശായി, നരേന്ദർ ഗെഹ്‌ലോട്ട്, സർതാക് ഗോലൂയി (പ്രതിരോധം). ഉദാന്ത സിംഗ്, ജാക്കിചന്ദ് സിംഗ്, സെയ്മിൻലെൻ ഡുംഗൽ, റെയ്നിയർ ഫെർണാണ്ടസ്, വിനീത് റായ്, സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, പ്രണോയ് ഹോൾഡർ, അനിരുദ്ധ് ഥാപ്പ, ബ്രണ്ടൻ ഫെർണാണ്ടസ്, ലാലിയൻസുല ചാങ്തെ (മധ്യനിര), സുനിൽ ഛേത്രി, ഫറൂഖ് ചൗധരി, മൻവീർ സിംഗ് (മുന്നേറ്റനിര)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here