Advertisement

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ച്

November 7, 2019
0 minutes Read

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നയിക്കുന്ന നീതി രക്ഷാ മാര്‍ച്ച് ഇന്നലെ അട്ടപ്പള്ളത്തുനിന്ന് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് നീതി രക്ഷാ മാര്‍ച്ച് കടന്നുപോകുന്നത്.
അട്ടപ്പള്ളത്ത് ബിജെപി മുന്‍ സംസ്ഥാനാധ്യക്ഷന്‍ സി കെ പദ്മനാഭനാണ് മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്തത്.

മനസാക്ഷിയുള്ള വ്യക്തിയായിരുന്നു പിണറായി വിജയനെങ്കില്‍ വാളയാര്‍ വിഷയത്തില്‍ ആദ്യ ദിനം തന്നെ പുനരന്വേഷണത്തിന് ഉത്തരവിടുമായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ഇന്നു രാവിലെ പുതുശേരിയില്‍ നിന്ന് പുനരാരംഭിക്കുന്ന മാര്‍ച്ച് കളക്ടറേറ്റിനുമുന്നില്‍ സമാപിക്കും. ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top