Advertisement

സഹപ്രവർത്തകർ ഓഫീസ് ഉപരോധം അവസാനിപ്പിച്ചു; നിലമ്പൂരിൽ തൂങ്ങി മരിച്ച ബിഎസ്എൻഎൽ ജീവനക്കാരന്റെ മൃതദേഹം ഓഫീസിൽ നിന്ന് മാറ്റി

November 7, 2019
1 minute Read

മലപ്പുറം നിലമ്പൂരിൽ ബിഎസ്എൻഎൽ ജീവനക്കാരൻ ഓഫീസിൽ തൂങ്ങി മരിച്ച സംഭവത്തെ തുടർന്ന് സഹപ്രവർത്തകർ നടത്തി വന്ന ഓഫീസ് ഉപരോധം അവസാനിപ്പിച്ചു. ഉപരോധം അവസാനിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയി.

ആത്മഹത്യ ചെയ്ത രാമകൃഷ്ണന്റെ കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും മുടങ്ങിയ ശമ്പളം കൊടുക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഇവർ ഉന്നയിച്ചിരുന്നത്. ഡെപ്യൂട്ടി മാനേജർമാരും ജീവനക്കാരും നടത്തിയ ചർച്ചയിലാണ് കാര്യത്തിൽ തീരുമാനമായത്. 600ഓളം ജീവനക്കാരിൽ നിന്ന് നഷ്ടപരിഹാരം സമാഹരിച്ച് നൽകുമെന്നും മറ്റ് ജീവനക്കാരുടെ കാര്യം പരിഗണിക്കുമെന്നും ചർച്ചയിൽ തീരുമാനമായി.

Read Also: ശമ്പളം മുടങ്ങി; മലപ്പുറത്ത് ബിഎസ്എൻഎൽ ജീവനക്കാരൻ തൂങ്ങി മരിച്ചു

സഹപ്രവർത്തകർ ഓഫീസിന് പുറത്ത് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. ജീവനക്കാർക്കെതിരെയുള്ള ബിഎസ്എൻഎല്ലിന്റെ അവഗണനയിലാണ് പ്രതിഷേധ പ്രകടനം.ഒരു വർഷത്തോളമായി പലർക്കും ശമ്പളം ലഭിച്ചിട്ട്, ജോലി സമയം വെട്ടിക്കുറച്ചു, പലരുടെയും ശമ്പളം വെട്ടിക്കുറച്ചു, എന്നീ കാരണങ്ങൾ നിരത്തിയാണ് പ്രതിഷേധിക്കുന്നത്.

മാസങ്ങളായി ശമ്പളം മുടങ്ങിയ വേദനയിൽ മനംനൊന്താണ് ബിഎസ്എൻഎൽ കരാർ ജീവനക്കാരൻ തൂങ്ങി മരിച്ചത്. വണ്ടൂർ കാപ്പിൽ മച്ചിങ്ങപൊയിൽ സ്വദേശി കുന്നത്ത് വീട്ടിൽ രാമകൃഷ്ണൻ(52) നാണ് നിലമ്പൂർ ബിഎസ്എൻഎൽ ഓഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ചത്.

30 വർഷമായി പാർട്ടം സ്വീപ്പർ ആയിരുന്ന രാമകൃഷ്ണൻ രാവിലെ 8.30തോടെ ഓഫീസിൽ എത്തി ജോലി സമയത്തിനിടയിലാണ് ആത്മഹത്യ ചെയ്തത്. ഉദ്യോഗസ്ഥർ പുറത്ത് പോയ സമയം ഓഫീസ് മുറിലാണ് സംഭവം നടന്നത്. കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം നൽകിയിട്ടില്ലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top