ഫോണിലൂടെ അശ്ലീലം പറഞ്ഞു; നടൻ വിനായകനെതിരെ കുറ്റപത്രം സമർപ്പിച്ചു

ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. യുവതി ഹാജരാക്കിയ ഫോൺ സംഭാഷണത്തിലെ ശബ്ദം തന്റേത് തന്നെയെന്ന് വിനായകൻ സമ്മതിച്ചിരുന്നു.

യുവതി നൽകിയ ഫോൺ സംഭാഷണം പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫോൺ സംഭാഷണത്തിലെ ശബ്ദം വിനായകന്റേതാണെന്ന് പൊലീസിന് വ്യക്തമാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിനായകനെ പൊലീസ് ചോദ്യം ചെയ്തത്. സംഭാഷണത്തിലെ ശബ്ദം തന്റേതാണെന്ന് സമ്മതിച്ച വിനായകൻ താൻ ആദ്യം സംസാരിച്ചത് ഒരു പുരുഷനോടാണെന്നും പറഞ്ഞു. മൂന്ന് തവണ അയാൾ വിളിച്ചെന്നും പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതി വിളിച്ചതെന്നും വിനായകൻ മൊഴി നൽകിയിരുന്നു.

Read Also : ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന യുവതിയുടെ പരാതി; വിനായകൻ കുറ്റം സമ്മതിച്ചതായി പൊലീസ്

കഴിഞ്ഞ ദിവസം അഭിഭാഷകനൊപ്പം കൽപ്പറ്റ സ്റ്റേഷനിലെത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. സ്‌റ്റേഷൻ ഉപാധികളോടെ നൽകിയ ജാമ്യത്തിൽ യുവതിയെ ഫോണിൽ ബന്ധപ്പെടരുതെന്നും ശല്യം ചെയ്യരുതെന്നും പരാമർശവുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കവേ വിനായകൻ മോശമായി പെരുമാറിയെന്നായിരുന്നു ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top