ഇന്ത്യ-ബംഗ്ലാദേശ് ടി ട്വന്റി; ഇന്ത്യയ്ക്ക് മികച്ച തുടക്കം; രോഹിത് ശർമയ്ക്ക് അർധ സെഞ്ചുറി

ഇന്ത്യ-ബംഗ്ലാദേശ് ടി ട്വന്റി മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. 154 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാല് ഓവറിൽ 27 റൺസ് നേടി. വിക്കറ്റൊന്നും ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല. ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ അർധ സെഞ്ചുറി നേടി. 16 ഓവറുകളിലായി 117 റൺസാണ് ഇന്ത്യയ്ക്ക് വേണ്ടത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തിരുന്നു.
ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ത്രസിപ്പിക്കുന്ന ജയമാണ് ബംഗ്ലാദേശ് നേടിയത്.
7 വിക്കറ്റിനാണ് ബംഗ്ലദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടു വെച്ച 149 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മൂന്ന് പന്തുകൾ ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. 60 റൺസെടുത്ത് പുറത്താവാതെ നിന്ന മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിന്റെ വിജയ ശില്പി. ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ ടി20 വിജയമായിരുന്നു അത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here