സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഭൂ​വ​നേ​ശ്വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ​ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഭുവനേശ്വറിൽ നിന്ന് വൈകിട്ട് 5.06ന് പുറപ്പെട്ട വിമാനം റായ്പൂരിലാണ് ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

180 പേരുമായി യാത്ര പുറപ്പെട്ട എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ 670 വി​മാ​ന​ത്തി​നാ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. യാത്രക്കിടെ തകരാർ ശ്രദ്ധയിൽ പെട്ട പൈലറ്റ് അടിയന്തിരമായി വിമാനം നിലത്തിറക്കുകയായിരുന്നു. യാത്രക്കാർക്കോ വിമാന ജീവനക്കാർക്കോ കുഴപ്പങ്ങളില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

എ​യ​ർ ഇ​ന്ത്യ​യു​ടെ വി​ദ​ഗ്ധ​സം​ഘം വി​മാ​നം പ​രി​ശോ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​ർ​ക്കാ​യി മ​റ്റൊ​രു വി​മാ​നം ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More