Advertisement

കേരളാ കോണ്‍ഗ്രസ്: കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ ജോസ്, പരമാവധി നേതാക്കളെ ചേര്‍ക്കാന്‍ ജോസഫ് വിഭാഗങ്ങള്‍

November 8, 2019
Google News 0 minutes Read

അധികാരത്തര്‍ക്കത്തിനിടെ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് (എം) ജോസ്, ജോസഫ് വിഭാഗങ്ങളുടെ നേതൃയോഗങ്ങള്‍. അധികാര തര്‍ക്കം തുടരുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള തന്ത്രങ്ങളാണ് ഇരു വിഭാഗങ്ങളും ആവിഷ്‌കരിക്കുന്നത്. യോഗത്തില്‍ ജോസ് കെ മാണിയെ കടന്നാക്രമിച്ചായിരുന്നു പി ജെ ജോസഫിന്റെ പ്രസംഗം. പാര്‍ട്ടി ഭരണഘടന അറിയാത്തവരാണ് വര്‍ക്കിംഗ് ചെയര്‍മാന്റെ അധികാരങ്ങളെ ചോദ്യം ചെയ്യുന്നതെന്ന് പി ജെ ജോസഫ് ആരോപിച്ചു.

പരമാവധി നേതാക്കളെ ഒപ്പം എത്തിക്കാന്‍ പി ജെ ജോസഫും കൊഴിഞ്ഞ് പോക്ക് ഒഴിവാക്കാനാണ് ജോസ് കെ മാണിയും യോഗങ്ങള്‍ വിളിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കളുടെ വിപുലമായ യോഗമാണ് ജോസഫ് വിഭാഗം ചേരുന്നത്. അതേസമയം കോട്ടയം ജില്ലാ നേതൃയോഗവും ഉന്നതാധികാര സമിതിയുമാണ് ജോസ് കെ മാണി വിളിച്ചുചേര്‍ത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here