കൊല്ലത്ത് അമ്മയെ ഉപേക്ഷിച്ച മക്കൾക്കെതിരെ വനിതാ കമ്മീഷന്റെ ഇടപെടൽ

കൊല്ലം ഇരവിപുരം മണ്ണാണിക്കുളത്ത് അമ്മയെ പെരുവഴിയിൽ തള്ളിയ മക്കളുടെ ക്രൂരതക്കെതിരെ വനിതാ കമ്മീഷൻ. മിത്രാവതി അമ്മക്കാണ് ഈ ദുരനുഭവമുണ്ടായത്.ഇവരെ റോഡിൽ തള്ളിയത് മകളും ഡ്രൈവിങ് സ്‌കൂൾ അധ്യാപികയുമായ രാജശ്രീയാണ്.
ഗേറ്റിന് വെളിയിൽ നിലത്തിരുന്ന് കരയുന്ന മിത്രാവതി അമ്മയെ ഇന്നലെ നാട്ടുകാർ കണ്ടിരുന്നു. കാര്യം തിരക്കിയപ്പോഴാണ് അറിഞ്ഞത് രാജശ്രീ വീട്ടിൽ നിന്ന് പുറത്താക്കിയതാണെന്ന്. പുറത്താക്കിയിട്ടും തന്റെ മക്കളെ ഉപദ്രവിക്കരുതേ എന്ന് അപേക്ഷിക്കുകയാണ് ഇപ്പോഴും ഈ അമ്മ.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ വനിതാ കമ്മീഷന്റെ ഇടപെടലുണ്ടായി. അമ്മയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന് രാജശ്രീക്കെതിരെ കേസെടുക്കും. കമ്മീഷൻ അംഗം ഷാഹിദ കമാലാണ് ഇക്കാര്യത്തിൽ ഇരവിപുരം പൊലീസിന് നിർദേശം നൽകിയത്. മറ്റ് മക്കളെ വനിതാ കമ്മീഷൻ വിളിച്ച് വരുത്തി ചോദ്യം ചെയ്യും.
വിദ്യാഭ്യാസം കൊണ്ടും സംസ്‌കാരം കൊണ്ടും മുന്നിൽ നിൽക്കുന്ന കേരള സമൂഹത്തിൽ അമ്മയെ വച്ച് ലേലം വിളിക്കുന്ന കാഴ്ച സഹിക്കാനാകാത്തതാണെന്ന് ഷാഹിദ കമാൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here