Advertisement

മഹാരാഷ്ട്ര അധികാര തർക്കം: സർക്കാർ രൂപീകരണം വഴിമുട്ടി

November 8, 2019
1 minute Read

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വഴിമുട്ടി. ഭൂരിപക്ഷമുണ്ടെന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അവകാശവാദം പരിഗണിച്ച് ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് വഴിയൊരുങ്ങും. ഗവർണർ ബിജെപിയെ ക്ഷണിക്കുമെന്ന് തന്നെയാണ് സൂചനകൾ. നിർണായകമാവാൻ പോകുന്നത് ഗവർണറുടെ തീരുമാനം.

Read Also: മഹാരാഷ്ട്ര അധികാര തർക്കം: ശിവസേനയെ അനുനയിപ്പിക്കാൻ ആർഎസ്എസ്

നിയമസഭ സസ്‌പെൻഡ് ചെയ്യേണ്ടി വരുന്ന അവസ്ഥക്ക് ഇടവരുത്തെന്ന് ശിവസേനാ നേതൃത്വത്തോട് കൂടുതൽ എംഎൽഎമാർ ആവശ്യപ്പെട്ടു. ഇപ്പോഴും മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സേന.

അതേസമയം കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ്, എൻസിപി എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. ശിവസേന ഇന്നലെത്തന്നെ എംഎൽഎമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top