200 ആവശ്യപ്പെട്ടവർക്ക് ലഭിച്ചത് 500 ന്റെ നോട്ടുകൾ; എടിഎമ്മിന് മുന്നിൽ തടിച്ചുകൂടി ജനം

200 രൂപ ആവശ്യപ്പെട്ടവർക്ക് ലഭിച്ചത് അഞ്ഞൂറിന്റെ നോട്ടുകൾ. സേലം-ബംഗളൂരു ഹൈവേയിലുള്ള ഒരു എടിഎമ്മിലാണ് സംഭവം. വാർത്തയറിഞ്ഞ് നിരവധിയാളുകളാണ് എടിഎമ്മിന് മുന്നിൽ തടിച്ചുകൂടിയത്.

വ്യാഴാഴ്ച വൈകിട്ടാണ് ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നാണ് റിപ്പോർട്ട്. എഴുന്നൂറ് രൂപ ആവശ്യപ്പെട്ട ആൾക്ക് 1000 രൂപ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇയാൾക്ക് ഡെബിറ്റ് ആയത് 700 രൂപ മാത്രമാണ്. എസ്ബിഐയുടെ എടിഎമ്മിലാണ് ഇത്തരത്തിലൊരു അബദ്ധം സംഭവിച്ചത്.

വിവരമറിഞ്ഞ് ബാങ്ക് അധികൃതർ സ്ഥലത്തെത്തി എടിഎം താൽക്കാലികമായി അടച്ചു. എടിഎമ്മിലെ 200 രൂപയുടെ ബോക്‌സിന്റെ സ്ഥാനത്ത് 500 നിറച്ചതാണ് കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More