അയോധ്യാ വിധി; സമൂഹ മാധ്യമങ്ങളിലെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് റൈറ്റ് തിങ്കേഴ്‌സിനെതിരെ കേസ്

അയോധ്യാ കേസിൽ മതവിദ്വേഷം പടർത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ കുറിപ്പിട്ട മലയാളി സമൂഹമാധ്യമ കൂട്ടായ്മയ്‌ക്കെതിരെ കേസ്. റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിനെതിരെ കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 153(എ), 505(ബി) കേരളാ പൊലീസ് ആക്ടിലെ 120(ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മതത്തിന്റെ പേരിൽ ശത്രുത വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്തതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിച്ചതിനാൽ ഗ്രൂപ്പിനെതിരേ കേസെടുത്തതായി കൊച്ചി സെൻട്രൽ പൊലീസ് സ്ഥിരീകരിച്ചു. നടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്.

Read also:  അയോധ്യാ വിധി: സംസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കി

അയോധ്യാ കേസിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More