കടയിൽ കിടന്നുറങ്ങുകയായിരുന്ന ഉടമയ്ക്ക് മർദനമേറ്റതായി പരാതി

കൊല്ലം കുളത്തുപ്പുഴയിൽ കടയിൽ കിടന്നുറങ്ങുകയായിരുന്ന ഉടമയ്ക്ക് മർദനമേറ്റതായി പരാതി. കുളത്തുപ്പുഴ അമ്പലക്കടവിൽ ചായക്കട നടത്തുന്ന വിജയൻ പിള്ളയ്ക്കാണ് മർദനമേറ്റത്. വാതിൽ പൊളിച്ചു അകത്ത് കടന്ന അയൽവാസികളായ ദമ്പതികളാണ് മർദിച്ചതെന്നാണ് പരാതി.

വ്യാഴാഴ്ച അർദ്ധരാത്രിയാണ് സംഭവം. കടയുടെ വാതിൽ പൊളിച്ച് അകത്തുകടന്നവർ ഒരു പ്രകോപനവുമില്ലാതെ മർദിച്ചെന്നാണ് പരാതി. കുളത്തുപ്പുഴ സ്റ്റേഷനിലെത്തിയ വിജയൻ പിള്ളയെ പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്.

സ്റ്റേഷനിൽ നിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ വിജയൻ പിള്ളയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കിടത്തി ചികിത്സ നിഷേധിച്ചതോടെ വിജയൻ പിള്ളയുമായി നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് വാഹനത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More