തിരുവനന്തപുരത്ത് ലോറിയും കാറും കൂട്ടിയിടിച്ചു: നാല് മരണം

തിരുവനന്തപുരത്ത് ദേശീയപാതയിൽ ആലങ്കോടുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. ലോറിയും മാരുതി ആൾട്ടോ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന് ലോറിയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. കായംകുളം പമ്പ ആശ്രമത്തിലെ സ്വാമി ഹരിഹര ചൈതന്യ, രാജൻബാബു, അനുരാഗ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നെയ്യാർ ആശ്രമത്തിൽ നിന്ന് പൂജ കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More