Advertisement

ഏറ്റവും വേഗത്തിൽ 2000 റൺസ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്ററായി സ്മൃതി മന്ദന; പിന്തള്ളിയത് വിരാട് കോലിയെ

November 10, 2019
Google News 0 minutes Read

ഏറ്റവും വേഗത്തിൽ 2000 ഏകദിന റൺസ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്ററായി സ്മൃതി മന്ദന. 52 മത്സരങ്ങളിൽ നിന്നാണ് മന്ദന ഈ നേട്ടത്തിലെത്തിയത്. വെസ്റ്റ് ഇൻഡീസിനെതിര നടന്ന മൂന്നാം ഏകദിനത്തിലായിരുന്നു റെക്കോർഡ് പ്രകടനം.

ഇതുവരെ ഈ നേട്ടം ഇന്ത്യൻ പുരുഷ ടീം നായകൻ വിരാട് കോലിക്കായിരുന്നു. 53 മത്സരങ്ങളിൽ നിന്നാണ് കോലി 2000 റൺസ് തികച്ചത്. 48 ഇന്നിംഗ്സുകളിൽ നിന്നായി 2000 തികച്ച ശിഖർ ധവാനാണ് ഇക്കാര്യത്തിൽ ഒന്നാമത്.

ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച വനിതാ ബാറ്റർമാരിൽ മന്ദന മൂന്നാമതാണ്. ഓസീസ് വനിതാ താരങ്ങളായ ബെലിൻഡ ക്ലർക്കും മെഗ് ലാനിംഗുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ക്ലാർക്ക് 41 ഇന്നിംഗ്സുകളിൽ നിന്നും ലാനിംഗ് 45 ഇന്നിംഗ്സുകളിൽ നിന്നും ഈ നേട്ടത്തിലെത്തി.

40 ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടം കുറിച്ച മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഹാഷിം അംലയാണ് ക്രിക്കറ്റ് ലോകത്തെ ഒന്നാമൻ.

മത്സരത്തിൽ 63 പന്തുകളിൽ 73 റൺസ് അടിച്ച മന്ദനയുടെ മികവിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തോൽപിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു. ജമീമ റോഡ്രിഗസുമായി ഓപ്പണിംഗ് വിക്കറ്റിൽ 141 റൺസ് മന്ദന കൂട്ടിച്ചേർത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here