Advertisement

വീട്ടു തടങ്കലിലാക്കിയ കശ്മീരി നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ

November 11, 2019
Google News 0 minutes Read

വീട്ടു തടങ്കലിലാക്കിയ മുഴുവൻ കശ്മീരി നേതാക്കളെയും ഉടൻ മോചിപ്പിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. കശ്മീരികളുടെ വികാരത്തെ മാനിക്കണമെന്ന് ആവശ്യപ്പെട്ട സ്റ്റാലിൻ, കേന്ദ്രസർക്കാർ കശ്മീരി ജനതയെ വഞ്ചിക്കുകയാണെന്ന് ആരോപിച്ചു.

ചെന്നൈയിൽ സംഘടിപ്പിച്ച പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് സ്റ്റാലിൻ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചത്. ജമ്മുകശ്മീരിനെ കേന്ദ്രസർക്കാർ ജയിലറയാക്കി മാറ്റി. മുൻമുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയെയും ഒമർ അബ്ദുള്ളയെയും അടക്കം വീട്ടുതടങ്കലിൽ ആക്കിയിട്ട് മാസങ്ങളായി. തടങ്കലിലാക്കിയവരെ ഉടൻ മോചിപ്പിക്കണം. കേന്ദ്രം ജനാധിപത്യപരമായി പെരുമാറണമെന്നും മനുഷ്യാവകാശങ്ങളെ മാനിക്കണമെന്നും ഡിഎംകെ അധ്യക്ഷൻ ആവശ്യപ്പെട്ടു.

കശ്മീരിന് പ്രത്യേക പദവി നൽകിയ അനുച്ഛേദം 370 എടുത്തുകളഞ്ഞ നടപടിയേയും എംകെ സ്റ്റാലിൻ ചോദ്യം ചെയ്തു. അതേസമയം, ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകളെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്നും യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here