Advertisement

ആനക്കട്ടിയിൽ നിന്ന് പിടികൂടിയ മാവോയിസ്റ്റ് നേതാവ് ദീപക്കിനെ റിമാൻഡ് ചെയ്തു

November 11, 2019
0 minutes Read

ആനക്കട്ടിയിൽ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയ മാവോയിസ്റ്റ് നേതാവ്
ദീപക്കിനെ റിമാൻഡ് ചെയ്തു. ഈ മാസം 22 വരെയാണ് റിമാൻഡ് ചെയ്തത്. പുലർച്ചെ 1.10 ന് കോയമ്പത്തൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിക്ക് മുൻപാകെയാണ് ഹാജരാക്കിയത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ അട്ടപ്പാടിക്ക് സമീപം കേരള തമിഴ്‌നാട് അതിർത്തിയിലുള്ള മൂല ഗംഗൽ വനമേഖലയിൽ നിന്നാണ് തമിഴ്‌നാട് പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് മാവോയിസ്റ്റ് നേതാവ് ദീപക്കിനെ അറസ്റ്റ് ചെയ്യുന്നത്. വീരപാണ്ടിയിലെ എസ്ടിഎഫിന്റെ ആസ്ഥാനത്തെത്തിച്ച ദീപക്കിനെ കാലിലെ പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top