Advertisement

ഫേസ്ബുക്ക് പോസ്റ്റ്; നൂറിലധികം പേർ അറസ്റ്റിൽ

November 12, 2019
Google News 0 minutes Read

അയോധ്യ കേസിൽ സുപ്രിംകോടതി വിധിക്ക് പിന്നാലെ, വിധിയെ പരാമർശിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് രാജ്യവ്യാപകമായി നൂറിലധികം പേർ അറസ്റ്റിൽ. ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഡൽഹി  എന്നിവിടങ്ങളിൽ നിന്നാണ് വിധിയെ തുടർന്നുള്ള പരാമർശത്തിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അയോധ്യ സ്ഥിതി ചെയ്യുന്ന ഉത്തർ പ്രദേശിൽ നിന്നാണ് കൂടുതൽ പേർ അറസ്റ്റിലായത്. നൂറോളം പേരാണ് ഇവിടെ നിന്ന് മാത്രം അറസ്റ്റിലായത്. വിധി പുറത്തുവന്ന ഉടൻ 30പേരും ഞായറാഴ്ച നാൽപ്പതിലധികം പേർക്കുമെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്, തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ മുഖേന പ്രചരിപ്പിക്കപ്പെട്ട 8275 പോസ്റ്റുകൾക്കെതിരെയാണ് നിരീക്ഷണ വിധേയമായി നടപടി സ്വീകരിച്ചത്.

സിയോനിയിൽ എട്ടും ഗോളിയോറിൽ നിന്നു രണ്ടും പേർ അറസ്റ്റിലായി. കോടതി ഉത്തരവിനെ തുടർന്ന് പടക്കം പൊട്ടിച്ച് ആഘോഷിച്ച ഗോളിയോർ ജയിൽ വാർഡനെ സസ്‌പെൻഡ് ചെയ്തു. ഡൽഹിയിൽ നിന്ന് രണ്ടുപേരും ഹരിയാനയിലെ നോയിഡ്. ഗ്രേറ്റർ നമോയിഡ എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും അറസ്റ്റിലായി. ഐടി നിയമം, ഐപിസി നിയമം എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ
കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here