കെപിസിസി ഭാരവാഹി പട്ടിക പുറത്ത്

ഹൈക്കമാൻഡിന് കൈമാറിയ കെപിസിസി ഭാരവാഹി പട്ടിക പുറത്ത്. എട്ട് വൈസ് പ്രസിഡന്റുമാരും 31 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പട്ടിക.
ഹൈക്കമാൻഡിന്റെ അംഗീകാരത്തിനായി സംസ്ഥാന നേതൃത്വം സമർപ്പിച്ച കെപിസിസി ഭാരവാഹികളുടെ പട്ടികയാണ് പുറത്തായത്. ഗ്രൂപ്പ് വീതംവയ്ക്കലിന്റെ ഭാഗമായ ജമ്പോ പട്ടിക തന്നെയാണ് കെപിസിസി കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ സെക്രട്ടറിമാരെ കൂടി തീരുമാനിക്കുന്നതോടെ ഭാരവാഹികളുടെ എണ്ണം നൂറു കവിയും. നിലവിൽ 3 വർക്കിങ് പ്രസിഡന്റുമാരാണുള്ളത്. ഇത് നാലാകും. തമ്പാനൂർ രവിയും വി ഡി സതീശനും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കെ കെ കൊച്ചുമുഹമ്മദ് ആണ് ട്രഷറർ. അടൂർ പ്രകാശ്, വി എസ് ശിവകുമാർ, കെ ബാബു എന്നിവർ വൈസ് പ്രസിഡന്റ് പട്ടികയിൽ പരിഗണയിലുണ്ട്.
റോസമ്മകുട്ടി ടീച്ചർ, പത്മജാ വേണുഗോപാൽ, രമണി പി നായർ എന്നിവരാണ് പട്ടികയിലെ സ്ത്രീ സാന്നിധ്യങ്ങൾ. സിആർ മഹേഷ്, വി എസ് ജോയ് എന്നവർ യുവസാന്നിധ്യങ്ങളും. ജമ്പോ പട്ടിക ഉണ്ടാകില്ലെന്ന് നേരത്തെ നേതാക്കൾ ആവർത്തിച്ചിരുന്നുവെങ്കിലും അത് നടപ്പാകില്ലെന്ന് ഉറപ്പായി. എംഎൽഎമാരും എംപിമാരും തുടങ്ങി ജനപ്രതിനിധികൾ പട്ടികയിൽ ഇടം പിടിച്ചതോടെ ഒരാൾക്ക് ഒരു പദവിയെന്ന മാനദണ്ഡവും ലംഘിക്കപ്പെട്ടു. ഇതിനെതിരെ പല നേതാക്കളും സോണിയാഗാന്ധി ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. ഇതിനോടുള്ള ഹൈക്കമാൻഡ് നിലപാട് നിർണായകമാകും. എ, ഐ ഗ്രൂപ്പുകൾക്ക് പുറമെ കെ മുരളീധരൻ, വിഎം സുധീരൻ, പിസി ചാക്കോ എന്നിവർ സ്വന്തം നിലയിലും പട്ടിക സമർപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here