കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ഇന്നലെ അർദ്ധരാത്രിയായിരുന്നു അപകടം. കരുനാഗപ്പള്ളി തൊടിയൂർ മണ്ണേൽ നജീബിന്റെ മകൾ ഫാത്തിമ ആണ് മരിച്ചത്.

കരുനാഗപ്പളളിയിലേക്കുള്ള യാത്ര മദ്ധ്യേയാണ് കുടുംബം അപകടത്തിൽപെട്ടത്. കാറോടിച്ചിരുന്ന സഹോദരൻ മുഹമ്മദ് അലിയെയും, മാതാപിതാക്കളെയും പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഗുതരതമായി പരിക്കേറ്റ മൂവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്. മരിച്ച ഫാത്തിമയുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More