മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം

നിരവധി രാഷ്ട്രീയ ചതുരംഗ നീക്കങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം. ഗവർണറുടെ ശുപാർശ അംഗീകാരിച്ച് ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു.  ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഇന്ന് ഉച്ചയോടെയാണ് രാഷ്ട്രപതി ഭരണത്തിനുള്ള റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്.

356ാം വകുപ്പാണ് രാഷ്ട്രപതി പ്രയോഗിച്ചത്. മഹാരാഷ്ട്രയിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടായെന്ന് ഗവർണർ നൽകിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇനി രാഷ്ട്രപതിക്ക് വേണ്ടി സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കുക ഗവർണറായിരിക്കും.

മുഖ്യമന്ത്രിയുടെ  താത്കാലിക  ചുമതലയിലുണ്ടായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന് ഇതോടെ വിടുതലായി. ഇനി ആറ് മാസം രാഷ്ട്രപതി ഭരണമായിരിക്കും. ഇതിനിടയ്‌ക്കോ ശേഷമോ ഏതെങ്കിലും കക്ഷിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞെങ്കിൽ വീണ്ടും സർക്കാർ രൂപീകരിക്കാൻ അവസരം നൽകും.

സർക്കാർ ഉണ്ടാക്കാൻ ആർക്കും കഴിഞ്ഞില്ലെങ്കിൽ നിയമ സഭാ തെരെഞ്ഞെടുപ്പായിരിക്കും അടുത്ത ഉപാധി.

ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്നാണ് ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More