Advertisement

മഹാരാഷ്ട്ര നിയമസഭ സസ്‌പെൻഡ് ചെയ്യാൻ നടപടികൾ തുടങ്ങി

November 12, 2019
0 minutes Read

മഹാരാഷ്ട്ര നിയമസഭ സസ്‌പെൻഡ് ചെയ്യാൻ നടപടികൾ തുടങ്ങി. സർക്കാർ രൂപീകരണം വഴിമുട്ടിയ സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. ആറ് മാസകാലത്തേയ്ക്കാകും രാഷ്ട്രപതി ഭരണം എർപ്പെടുത്തുക. അതേസമയം രാഷ്ട്രപതി ഭരണം ഒഴിവാക്കാൻ ശിവസേനയെ പിന്തുണയ്ക്കണം എന്ന നിർദേശത്തിൽ കോൺഗ്രസ് എൻസിപി നേത്യത്വങ്ങൾ ഇന്ന് നിലപാട് വ്യക്തമാക്കും. സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ ക്ഷണത്തിന് ഇന്ന് എൻസിപി ഔദ്യോഗികമായി മറുപടി നൽകും.

ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം എർപ്പെടുത്തുക ഒരു വ്യവസ്ഥ അല്ല. മറിച്ച് ഭരണഘടനയുടെ നിലനിൽപ്പ് വെല്ലുവിളിക്കപ്പെട്ടാൽ ഉള്ള അനിവാര്യതയാണ് രാഷ്ട്രപതി ഭരണം. സർക്കാർ രൂപീകരി്ക്കാൻ ആർക്കും സാധിച്ചില്ലെങ്കിൽ അതിനർത്ഥം അവിടെ ഭരണഘടന പ്രതിസന്ധി ഉണ്ടെന്നാണ്. ഇതിന് ഉപാധിയാണ് 356 ആം വകുപ്പ്.

മഹാരാഷ്ട്ര ഗവർണർ കോശിയാരി ഇന്ന് വൈകിട്ടോടെ രാഷ്ട്രപതി ഭരണത്തിനുള്ള റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. ഇപ്പോൾ സമയം നൽകിയിരി്ക്കുന്ന എൻസിപി വൈകിട്ടോടേ രേഖാപരമായ മറുപടി നൽകുന്നതോടെയാകും ഗവർണറുടെ നടപടി. നിയമസഭ സസ്‌പെൻഡ് ചെയ്യാനും ഗവർണ്ണർ ശുപാർശചെയ്യും.

അതേസമയം രാഷ്ട്രപതി ഭരണം ഒഴിവാക്കാൻ ശിവസേന, എൻസിപി കോൺഗ്രസ് പാർട്ടികൾ അവസാനവട്ടത്തിൽ ശ്രമിയ്ക്കുകയാണ്. ഭിന്നത ഉണ്ടായ സാഹചര്യത്തിൽ കൊൺഗ്രസ് ദേശിയ നേത്യത്വം ശിവസേനയുമായുള്ള ബന്ധം സമ്പന്ധിച്ച വിഷയത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കും. എൻസിപി , ശിവസേന പാർലമെന്ററി പാർട്ടിയോഗവും ഇന്ന് നടക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top