എലി കയറി; എയര്‍ ഇന്ത്യാ വിമാനം വൈകിയത് 12 മണിക്കൂര്‍

എലി കയറിയതിനെ തുടര്‍ന്ന് ഹൈദരാബാദ് – വിശാഖപട്ടണം എയര്‍ ഇന്ത്യാ വിമാനം വൈകിയത് 12 മണിക്കൂര്‍. ഞായറാഴ്ച രാവിലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം.
രാവിലെ 6.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ എഐ-952 വിമാനം വൈകുന്നേരം 5.30 നാണ് പുറപ്പെട്ടത്. ക്യാബിന്‍ ക്രൂ അംഗമാണ് വിമാനത്തില്‍ എലിയെ കണ്ടെത്തിയത്. ഉടന്‍തന്നെ എന്‍ജിനിയറിംഗ് വിഭാഗം വിമാനത്തിനുള്ളില്‍ പരിശോധന നടത്തിയെങ്കിലും എലിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ പുകയിടുകയായിരുന്നു. വിമാനം വൈകിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
സെപ്റ്റംബറിലും രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം വൈകിയിരുന്നു. ജിദ്ദയിലേക്കുള്ള വിമാനമാണ് അന്ന് വൈകിയത്. സാങ്കേതിക തകരാറാണ് വിമാനം വൈകിയതിന് കാരണമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി അന്ന് അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here