ശബരിമല തീര്‍ത്ഥാടനം: പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി

ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോഓര്‍ഡിനേറ്റര്‍ ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ആയിരിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാര്‍, ദക്ഷിണമേഖലാ ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവര്‍ ജോയിന്റ് ചീഫ് പോലീസ് കോഓര്‍ഡിനേറ്റര്‍മാരാണ്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, എറണാകുളം റെയ്ഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാര്‍ എസ്, സായുധ പൊലീസ് ബറ്റാലിയന്‍ ഡിഐജി പി പ്രകാശ് എന്നിവരാണ് ഡെപ്യൂട്ടി ചീഫ് കോഓര്‍ഡിനേറ്റര്‍മാര്‍.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എരുമേലിയില്‍ നാല് ഘട്ടവും. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ പൊലീസ് ആസ്ഥാനത്തെ എഐജി രാഹുല്‍ ആര്‍ നായരാണ് സന്നിധാനത്തെ പൊലീസ് കണ്‍ട്രോളര്‍. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം.സാബു മാത്യു പമ്പയിലും തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ്.സുദര്‍ശനന്‍ നിലയ്ക്കലും കോഴിക്കോട് സിറ്റി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.വാഹിദ് എരുമേലിയിലും പൊലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ.എ ശ്രീനിവാസ് സന്നിധാനത്തും കെഎപി നാലാം ബറ്റാലിയന്‍ കമാണ്ടന്റ്് നവനീത് ശര്‍മ്മ പമ്പയിലും ചുമതല വഹിക്കും.
ക്രൈംബ്രാഞ്ച് എസ്പി എന്‍.അബ്ദുള്‍ റഷീദ് നിലയ്ക്കലും തൃശൂര്‍ സിറ്റി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ എം സി ദേവസ്യ എരുമേലിയിലും പൊലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും. മൂന്നാം ഘട്ടം ഡിസംബര്‍ 14 മുതല്‍ 29 വരെയാണ്. ഇക്കാലയളവില്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ സന്നിധാനത്തും കേരള പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടര്‍ റെജി ജേക്കബ് പമ്പയിലും പൊലീസ് കണ്‍ട്രോളര്‍മാരായിരിക്കും. നിലയ്ക്കലില്‍ കെഎപി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍.ഇളങ്കോയും എരുമേലിയില്‍ തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പി എം.ഇക്ബാലും ആയിരിക്കും പൊലീസ് കണ്‍ട്രോളര്‍മാര്‍.
ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ പൊലീസ് ആസ്ഥാനത്തെ എഐജി എസ്.സുജിത്ത് ദാസ്, എസ്എപി കമാണ്ടന്റ് കെ എസ് വിമല്‍ എന്നിവര്‍ സന്നിധാനത്തും ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്പി എച്ച്.മഞ്ജുനാഥ് പമ്പയിലും പോലീസ് കണ്‍ട്രോളര്‍മാരാകും. പൊലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ എസ്പി വി.അജിത്ത്, ആലപ്പുഴ അഡീഷണല്‍ എസ്പി ബി കൃഷ്ണകുമാര്‍ എന്നിവര്‍ യഥാക്രമം നിലയ്ക്കലും എരുമേലിയിലും പൊലീസ് കണ്‍ട്രോളര്‍മാരായിരിക്കും.
ജനുവരി 16 മുതല്‍ 22 വരെയുള്ള ഓക്‌സിലിയറി ഘട്ടത്തില്‍ പിടിസി പ്രിന്‍സിപ്പല്‍ ബി വിജയന്‍ സന്നിധാനത്തും ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗുണന്‍ പമ്പയിലും ദക്ഷിണമേഖലാ ട്രാഫിക് എസ്പി കെ എല്‍ ജോണ്‍ കുട്ടി നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാരായിരിക്കും. ഈ മണ്ഡലകാലത്ത് വിവിധ ഘട്ടങ്ങളിലായി വിവേക് കുമാര്‍, ആര്‍ വിശ്വനാഥ്, ആര്‍ ആനന്ദ്, അരവിന്ദ് സുകുമാര്‍, ഡി ശില്‍പ്പ, വൈഭവ് സക്‌സേന, അങ്കിത് അശോകന്‍, ഹേമലത, ഐശ്വര്യ ദോന്‍ഗ്രെ എന്നീ എഎസ്പിമാരെ അഡീഷണല്‍ പൊലീസ് കണ്‍ട്രോളര്‍മാരായും നിയോഗിച്ചിട്ടുണ്ട് എന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here