വൈക്കത്ത് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനു തീ പിടിച്ചു

കോട്ടയം ജില്ലയിലെ വൈക്കത്ത് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനു തീ പിടിച്ചു. വൈക്കം കാരിക്കോട് വെള്ളൂർ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം. കാരിക്കോട് ഗീവർഗീസ് മെമ്മോറിയൽ സ്കൂളിലെ ബസിനാണ് തീ പിടിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല.
കുട്ടികളെ ഇറക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. ഡ്രൈവർ സജീവൻ വട്ടക്കാട്ടിൽ, ആയ ബിന്ദു എന്നിവരാണ് ബസിൽ ഉണ്ടായിരുന്നത്. രണ്ട് പേരും പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ബസ് പൂർണമായും കത്തിനശിച്ചു.
തീ പിടുത്തത്തിനു കാരണമായത് ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക. Join us on Telegram