Advertisement

മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാരുണ്ടാക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

November 12, 2019
Google News 1 minute Read

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നതിന് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഫഡ്‌നാവിസ് പങ്കുവച്ചു. മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശ്രമം നടത്തുമെന്ന് ബിജെപി എംപി നാരായണ റാണെയും പറഞ്ഞു.

കോൺഗ്രസും എൻസിപിയും ശിവസേനയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും നാരയണ റാണെ പറഞ്ഞു. കോൺഗ്രസും എൻസിപിയും ചേർന്ന് ശിവസേനയെ വിഡ്ഢിയാക്കുകയാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തുന്നതെന്നും റാണെ കൂട്ടിച്ചേർത്തു. അതിനിടെ സർക്കാർ രൂപീകരിക്കാനുള്ള സാധ്യത മങ്ങിട്ടിയില്ലെന്ന് വ്യക്തമാക്കി ശിവസേന നേതാവ് ഉദ്ദവ് താക്കറെ രംഗത്തെത്തി. കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുന്നതിൽ തെറ്റില്ലെന്നും ജമ്മു കശ്മീരിൽ പിഡിപ്പിക്കൊപ്പം ബിജെപി സഖ്യത്തിലേർപ്പെട്ടിട്ടുണ്ടെന്നും താക്കറെ പറഞ്ഞു.

Read also: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു

മഹാരാഷ്ട്രയിൽ ഇന്ന് വൈകിട്ടോടെയാണ് രാഷ്ട്രപതി ഭരണം നിലവിൽ വന്നത്. ഗവർണർ ഭഗത് സിംഗ് ഉച്ചയോടെ രാഷ്ട്രപതി ഭരണത്തിനുള്ള റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. മഹാരാഷ്ട്രയിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടായെന്ന് ഗവർണർ നൽകിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here